രാഷ്ട്രീയം

നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫ് മധ്യമേഖല ജാഥ ജോസ് കെ. മാണി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളിൽ കേരള കോണ്‍ഗ്രസ് എം വേറിട്ട നിലപാട് എടുത്തു. ചില കാര്യങ്ങളിൽ പ്രതിപക്ഷത്തെക്കാൾ കൂടുതൽ എതിർപ്പ് ഉയർത്തി.

വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടത് കേരള കോണ്‍ഗ്രസാണ്. മുനന്പം വിഷയത്തിലും ആദ്യം ഇടപെട്ടത് കേരള കോണ്‍ഗ്രസ് എം ആണെന്നും ജോസ് പറഞ്ഞു.

Leave A Comment