രാഷ്ട്രീയം

പോറ്റി പോയ ക്ഷീണം തീർക്കാൻ നടി ഭാവനയെ മത്സരരംഗത്തിറക്കാൻ സിപിഎം ശ്രമം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ "സർപ്രൈസ്' സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള ശ്രമം ഊർജിതമായി. നടി ഭാ​വ​ന​യെ തെര​ഞ്ഞെ​ടു​പ്പ് ഗോ​ദയിലി​റ​ക്കാ​ൻ പാ​ർ​ട്ടി ഉ​ന്ന​ത​ത​ല​ത്തി​ൽ ആ​ലോ​ച​ന​ക​ൾ സ​ജീ​വ​മാ​ണെന്നാണ് വിവരം. 

സ്ത്രീ ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ലും ഭാ​വ​ന​യ്ക്കു​ള്ള വ​ലി​യ ജ​ന​പ്രീ​തി വോ​ട്ടാ​യി മാ​റ്റാ​നാ​വു​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

രാഷ്‌ട്രീ​യ​ത്തി​ന​തീ​ത​മാ​യ വ​ലി​യൊ​രു സൗഹൃ​ദവ​ല​യ​വും പി​ന്തു​ണ​യും ഭാ​വ​ന​യ്ക്കു​ണ്ട്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഗു​ണം ചെ​യ്യു​മെ​ന്നു പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. മു​തി​ർ​ന്ന നേ​താ​വ് അയിഷക് പോ​റ്റി പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തു സിപി​എ​മ്മിനു ക്ഷീണമായിരുന്നു. ഇ​തിനു മ​റു​പ​ടി​യാ​യി ഒ​രു "ബി​ഗ് സ​ർ​പ്രൈ​സ്' സ്ഥാ​നാ​ർ​ഥിയെ അ​വ​ത​രി​പ്പി​ക്കാ​നാ​ണു സി​പി​എം ശ്ര​മം. 

സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ഭാ​വ​ന​യ്ക്ക് ഇ​ട​തു​പ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് അ​നു​ഭാ​വ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ൽ ഭാ​വ​ന പ​ങ്കെ​ടു​ത്ത​ത് നേ​ര​ത്തെ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

നി​ല​വി​ലെ എം​എ​ൽ​എ​മാ​രാ​യ താ​ര​ങ്ങ​ളെ മാ​റ്റി നി​ർ​ത്തി പു​തി​യ മു​ഖ​ങ്ങ​ളെ പ​രീ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭാ​വ​ന​യു​ടെ പേ​ര് ചർച്ചയാകുന്നത്. ‌ഭാ​വ​ന​യു​ടെ നി​ല​പാ​ട് അ​റി​ഞ്ഞ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. 

നടി സമ്മതം അറിയിച്ചാൽ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ മ​ണ്ഡ​ലം ത​ന്നെ താ​ര​ത്തി​നാ​യി ന​ൽ​കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Leave A Comment