അനുനയ നീക്കം; ലത്തീന്‍ സഭ കൊച്ചി രൂപത ആസ്ഥാനത്തെത്തി ജോസ് കെ. മാണി
കൊച്ചി: കൊച്ചി രൂപത ആസ്ഥാനത്തെത്തി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി കേരള കോണ്‍ഗ്രസ് - എം അധ്യക്ഷന്‍ ജോസ് കെ. മാണി.
മുന്നണി മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ജോസ് കെ. മാണിയുടെ സന്ദര്‍ശനം. ലത്തീന്‍ സഭയുമായുള്ള അനുനയനീക്കത്തിന്റെ ഭാഗമായാണ് ജോസ് കെ. മാണിയുടെ സന്ദര്‍ശനം എന്നാണ് സൂചന.
ഫോര്‍ട്ട് കൊച്ചിയിലെ സഭ ആസ്ഥാനത്ത് എത്തിയാണ് ബിഷപ് ആന്റണി കാട്ടിപ്പറമ്പിലിനെ ജോസ് കെ. മാണി കണ്ടത്. അര മണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ല എന്നാണ് ബിഷപ്പും ജോസ് കെ. മാണിയും മാധ്യമങ്ങളോട് പറഞ്ഞത്.
ജോസ് കെ. മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ സഭ സമ്മര്‍ദം ചെലുത്തുന്നതായ അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുകയാണ് എന്ന നിലപാടിലാണ് ജോസ് കെ. മാണി.
ഇതില്‍ സഭകള്‍ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ജോസ് കെ. മാണിയുടെ സഭ ആസ്ഥാനത്തെ സന്ദര്‍ശനം. അതേസമയം, മുന്നണി മാറ്റത്തിനായി സഭ ഇടപെട്ടുവെന്ന അഭ്യൂഹം ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും നേരത്തെ തള്ളിയിരുന്നു. മുന്നണി മാറ്റ ചര്‍ച്ച ആവശ്യമില്ലായിരുന്നുവെന്ന വിമര്‍ശനവും കോട്ടയം ജില്ല കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു.
Leave A Comment