കൊച്ചി മേയർ പ്രഖ്യാപനം; കോൺഗ്രസിൽ പൊട്ടിത്തെറി
കൊച്ചി: മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. വി.കെ.മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവച്ചുള്ള പ്രഖ്യാപനത്തെ എതിർത്ത് ഒരു വിഭാഗം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി.
മേയർ സ്ഥാനം ദീപ്തി മേരി വർഗീസിന് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് ദീപ്തി അനുകൂലികൾ. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി.
മേയറെ നിശ്ചയിച്ചത് കെപിസിസി മാനദണ്ഡങ്ങൾ മറികടന്നാണ്. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല. ജില്ലയ്ക്ക് പുറത്തു നിന്നുള്ള നേതാക്കൾ വോട്ടെടുപ്പിന് വന്നില്ലെന്നും പരാതിയുണ്ട്.
Leave A Comment