സിപിഎം ജനകീയ പ്രതിരോധയാത്രയ്ക്ക് ഇന്നു കാസര്‍ഗോട്ട് തുടക്കം
കാസര്‍ഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്നു കാസര്‍ഗോട്ട് തുടക്കമാകും. വൈകുന്നേരം നാലിന് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
യാത്രയ്ക്ക് വൈകുന്നേരം അഞ്ചിന് ചെര്‍ക്കളയില്‍ സ്വീകരണം നല്‍കും. നാളെ രാവിലെ പത്തിന് കുണ്ടംകുഴി, 11ന് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡ്, മൂന്നിന് കാലിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് 18ന് തിരുവന്തപുരത്ത് യാത്ര സമാപിക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവാണ് ജാഥയുടെ മാനേജര്‍.
കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം ജെയ്ക് സി.തോമസ്, കെ.ടി.ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.
Leave A Comment