എൽഡിഎഫ് തുടർഭരണം ബിജെപി പിന്തുണയിൽ; ചെന്നിത്തല
തിരുവനന്തപുരം: ബിജെപിയുടെ വോട്ട് നേടിയാണ് എൽഡിഎഫ് തുടർഭരണത്തിൽ എത്തിയതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിലെയും ബിജെപിയിലെയും ഉന്നത നേതാക്കൾ പങ്കെടുത്ത വോട്ട് കച്ചവട ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചത് ശ്രീ എമ്മായിരുന്നു എന്നും ചെന്നിത്തല ആരോപിച്ചു.
അന്നത്തെ വോട്ട് കച്ചവടം മറച്ചുവയ്ക്കാനാണ് യുഡിഎഫിനെതിരേ പിണറായി വിജയൻ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത് എന്ന പിണറായിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
Leave A Comment