കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പൂരില്‍ തുടക്കം
റായ്പൂര്‍: കോണ്‍ഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഇന്ന് തുടക്കം. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ രാവിലെ 10ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനം ഉണ്ടാകും.
തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും നടക്കട്ടെയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. രാഹുലും പ്രിയങ്കയും സോണിയാ ഗാന്ധിയും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പങ്കെടുക്കില്ല.
കേരളത്തില്‍ നിന്നും രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, കെ.മുരളീധരന്‍ എന്നിവരുടെ പേരുകള്‍ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. അതേ സമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍ണി കോണ്‍ഗ്രസ് അച്ചടക്ക അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും.
വൈകുന്നേരം സബ്ജക്ട് കമ്മിറ്റി, പ്ലീനറിയില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കും.മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 1338 പേര്‍ക്കാണ് വോട്ടവകാശം. പ്രതിപക്ഷ സഖ്യമടക്കമുള്ള നിര്‍ണായക പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.
Leave A Comment