മേഘാലയ പോളിംഗ് ബൂത്തില്‍; ആദ്യ അഞ്ച് വോട്ടര്‍മാര്‍ക്ക് മൊമെന്‍റോ നല്‍കി
ഷില്ലോംഗ്: മേഘാലയ, നാഗാലന്‍ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒമ്പതുവരെ മേഘാലയയില്‍ 12 ശതമാനവും നാഗാലാന്‍ഡില്‍ 17 ശതമാനവുമാണ് പോളിംഗ് നടന്നത്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ്.
മേഘാലയയില്‍ 59 നിയമസഭാ മണ്ഡലങ്ങളിലായി 3,419 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി മേഘാലയയില്‍ ആദ്യത്തെ അഞ്ച് വോട്ടര്‍മാര്‍ക്ക് മൊമെന്‍റോ നല്‍കി.
സംസ്ഥാനത്ത് 21 ലക്ഷത്തിലധികം വോട്ടര്‍മാരുണ്ട് (21,75,236). അതില്‍ 10.99 ലക്ഷം സ്ത്രീകളും 10.68 ലക്ഷം പുരുഷ വോട്ടര്‍മാരുമാണ്. 81,000 കന്നി വോട്ടര്‍മാരും ഇത്തവണയുണ്ട്. ശക്തമായ പോളിംഗും വോട്ടിംഗും പ്രോത്സാഹിപ്പിക്കുന്നതിനായാണ് അധികൃതര്‍ മൊമെന്‍റോ നല്‍കിയത്.
Leave A Comment