യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിന് ഇന്നു തുടക്കം
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഇന്നു തുടങ്ങും. അടുത്ത മാസം 28 വരെയാണ് അംഗത്വം ചേർക്കാനും വോട്ട് ചെയ്യാനുമുള്ള അവസരം.
തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ചില കോണുകളിൽനിന്ന് ഉയർന്നുവെങ്കിലും തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് മുതൽ താഴേത്തട്ടിലുള്ള ഘടകമായ മണ്ഡലം പ്രസിഡന്റ് വരെയുള്ള തെരഞ്ഞെടുപ്പാണു നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടവും അബിൻ വർക്കിയും തമ്മിലാണു പ്രധാന പോരാട്ടം.
Leave A Comment