റനില്‍ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡൻ്റ്, ഫലം അംഗീകരിക്കാതെ പ്രക്ഷോഭകർ
കൊളംബോ: ശ്രീലങ്കയില്‍ നിലവിലെ ആക്ടിങ് പ്രസിഡന്റായ റനില്‍ വിക്രമസിംഗെയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 224 എം.പിമാര്‍ വോട്ടു ചെയ്തു. ഇതില്‍ 134 പേര്‍ റനിലിനെ പിന്തുണച്ചു. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജനപെരുമുനയിലെ വിമതനീക്കത്തെ അതിജീവിച്ചാണു റനില്‍ പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്.
മുന്‍വാര്‍ത്താവിതരണ മന്ത്രിയും അഴിമതി വിരുദ്ധ നേതാവുമായ ഡള്ളസ് അലാഹപ്പെരുമുനയുടെ വിമതനീക്കത്തെ പ്രതിപക്ഷം പിന്തുണച്ചെങ്കിലും ജയിക്കാനായില്ല. ജനകീയ രോഷത്തെ തുടര്‍ന്നു രാജ്യം വിട്ടോടിയ മുന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കാലവധിയായ 2024 നവംബര്‍ വരെ റനിലിനു പ്രസിഡന്റ് പദവിയില്‍ തുടരനാകും.അതേ സമയം പുതിയ പ്രസിഡന്റിനെ ജനകീയ പ്രക്ഷോഭകര്‍ അംഗീകരിക്കില്ല. റനില്‍ രാജപക്സെ കുടുംബത്തിന്റെ നോമിനിയാണന്നാണു ജനകീയ പ്രക്ഷോഭകര്‍ ആരോപിക്കുന്നത്.
ജനകീയ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ ദിവസം പ്രധാനമന്ത്രിയായിരുന്ന റനിലിന്റെ സ്വകാര്യ വീട് അഗ്നിക്കിരയാക്കിയിരുന്നു.
Leave A Comment