രാഷ്ട്രീയം

കാടുകുറ്റി പഞ്ചായത്തിന് മുമ്പിൽ കോൺഗ്രസ് ധർണ

കാടുകുറ്റി : വികസനമുരടിപ്പും സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ധർണ കെ.പി.സി.സി. അംഗം ഷോൺ പെല്ലിശേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.ഡി. വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാഹുൽ പണിക്കവീട്ടിൽ, ലീന ഡേവിസ്, മോളി തോമസ്, ഡെയ്‌സി ഫ്രാൻസിസ്, മേഴ്‌സി ഫ്രാൻസിസ്, കെ.സി. മനോജ്, എൻ.പി. പ്രവീൺ, ടി.പി. പോൾ, ലിജി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Leave A Comment