ഭാരത് ജോഡോ യാത്ര ഇന്ന് മഹാരാഷ്ട്രയിൽ
മുംബൈ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നവംബര്‍ ഏഴിന് മഹാരാഷ്ട്രയിൽ പ്രവേശിക്കും. തെലങ്കാനയിലെ പര്യടനം പൂര്‍ത്തിയാക്കി രാത്രിയോടെയാണ് യാത്ര മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ പ്രവേശിക്കുക.
14 ദിവസം രാഹുലും സംഘവും സംസ്ഥാനത്ത് പര്യടനം നടത്തും. മഹാരാഷ്ട്ര പിസിസി സംഘടിപ്പിക്കുന്ന രണ്ട് മെഗാ റാലികളിലും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് മധ്യപ്രദേശില്‍ എത്തുന്നത്. 146 ദിവസം നീളുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോയി ജനുവരി 30-ന് ജമ്മുവിലെ ശ്രീനഗറില്‍ സമാപിക്കും.
Leave A Comment