ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കല്‍; കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും
ബംഗളൂരൂ: ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെയും ജോഡോ യാത്രയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ച സിവില്‍കോടതിയുടെ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കുക.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും ഇത് അനീതിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കെജിഎഫ്2 എന്ന സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിന് നല്‍കിയ പകര്‍പ്പവകാശ ലംഘന കേസിലാണ് ബംഗളൂരു കോടതിയുടെ ഉത്തരവ്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.സിനിമാ അണിയറ പ്രവര്‍ത്തകരുടെ ഹര്‍ജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.
Leave A Comment