രാഷ്ട്രീയം

പി. ബാലചന്ദ്രനുംടി.ആർ. രമേഷ് കുമാറും സി.പി.ഐ. അസി. സെക്രട്ടറിമാർ

തൃശ്ശൂർ : സി.പി.ഐ. ജില്ലാ കൗൺസിലിന്റെ അസിസ്റ്റന്റ് സെക്രട്ടറിമാരായി പി. ബാലചന്ദ്രൻ എം.എൽ.എ.യെയും അഡ്വ. ടി.ആർ. രമേഷ് കുമാറിനെയും തിരഞ്ഞെടുത്തു. ടി.കെ. സുധീഷാണ് ട്രഷറർ. വി.എസ്. പ്രിൻസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ യോഗത്തിലാണ് തീരുമാനം. സെക്രട്ടറി കെ.കെ. വത്സരാജ്, പി. ബാലചന്ദ്രൻ എം.എൽ.എ., ടി.ആർ. രമേഷ് കുമാർ, ടി.കെ. സുധീഷ്, വി.എസ്. സുനിൽകുമാർ, കെ.ജി. ശിവാനന്ദൻ, ഷീലാ വിജയകുമാർ, കെ.വി. വസന്തകുമാർ, എൻ.കെ. സുബ്രഹ്മണ്യൻ, വി.എസ്. പ്രിൻസ്, പി.കെ. കൃഷ്ണൻ, എം.ആർ. സോമനാരായണൻ, ഇ.എം. സതീശൻ, സി.സി. മുകുന്ദൻ, ഷീനാ പറയങ്ങാട്ടിൽ, കെ.എസ്. ജയ, ടി. പ്രദീപ്കുമാർ എന്നിവരടങ്ങിയ 17 അംഗ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

ജില്ലാ കൗൺസിൽ യോഗത്തിൽ സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി., ദേശീയ കൗൺസിൽ അംഗങ്ങളായ കെ.പി. രാജേന്ദ്രൻ, രാജാജി മാത്യു തോമസ്, മന്ത്രി കെ. രാജൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.എൻ. ജയദേവൻ എന്നിവർ പങ്കെടുത്തു.

Leave A Comment