കളമശ്ശേരിയിലെ അവിശ്വാസപ്രമേയം: ബി.ജെ.പി. വിട്ടുനിൽക്കും
കളമശ്ശേരി : യു.ഡി.എഫ്. ഭരിക്കുന്ന കളമശ്ശേരി നഗരസഭയിൽ എൽ.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയ വോട്ടെടുപ്പിൽനിന്ന് ബി.ജെ.പി. കൗൺസിലർ വിട്ടുനിന്നേക്കും. ബി.ജെ.പി. കൗൺസിലർ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താൽ മാത്രമേ പ്രമേയം പാസാവുകയുള്ളൂ. 42 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 21 പേരുടെ പിന്തുണയേയുള്ളൂ. ചെയർപേഴ്സണ് എതിരേയുള്ള അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും അഞ്ചിനാണ്. യു.ഡി.എഫിനൊപ്പം നിൽക്കുന്ന വിദ്യാഭ്യാസകാര്യ ചെയർമാൻ കെ.എച്ച്. സുബൈറിനെ ഒപ്പംകൂട്ടിയാണ് എൽ.ഡി.എഫ്. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. വൈസ് ചെയർപേഴ്സണ് എതിരേയുള്ള അവിശ്വാസപ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും ഇതുതന്നെയായിരിക്കും ബി.ജെ.പി. നിലപാട്.
Leave A Comment