ജോഡോ യാത്രയിൽ അണി ചേർന്ന് രഘുറാം രാജൻ
ജയ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണി ചേർന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. യാത്രയുടെ രാജസ്ഥാൻ പര്യടനം സവായ് മാധോപൂർ മേഖലയിൽ എത്തിയപ്പോഴാണ് അദേഹം യാത്രയിൽ പങ്ക് ചേർന്നത്.
യാത്രയുടെ മുൻ നിരയിൽ രാഹുലിനും സച്ചിൻ പൈലറ്റിനുമൊപ്പം നടന്ന അദേഹം നേതാക്കളുമായി സംവദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 2013 സെപ്റ്റംബർ മുതൽ 2016 സെപ്റ്റംബർ വരെ ആർബിഐ ഗവർണറായിരുന്ന രാജൻ, നോട്ട് നിരോധന തീരുമാനത്തെ നിശിതമായി വിമർശിച്ച വ്യക്തിയാണ്.
Leave A Comment