തുഷാർ വെള്ളാപ്പിള്ളി കൊടുങ്ങല്ലൂരിൽ മത്സരിച്ചേക്കും; പട്ടിക അമിത് ഷായ്ക്ക് നൽകി
തിരുവനന്തപുരം: കൊടുങ്ങല്ലൂർ സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് തുഷാർ വെള്ളാപ്പിള്ളി. കൊടുങ്ങല്ലൂർ അല്ലെങ്കിൽ തൃപ്പൂണിത്തുറ മത്സരിക്കാനുള്ള താത്പര്യമാണ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചത് .40 സീറ്റുകളിൽ മത്സരിക്കാൻ തയ്യാറായി ബിഡിജെഎസ് മണ്ഡലങ്ങളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറി. 2016ൽ 30 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്കുണ്ടായ മുന്നേറ്റത്തിന് കാരണം ബിഡിജെഎസ്സിൻ്റെ കൂടി പ്രവർത്തനങ്ങളാണെന്നും അതിനാൽ കൂടുതൽ സിറ്റിന് അർഹതയുണ്ടെന്നും ബിഡിജെഎസ് കോർ കമ്മറ്റി വിലയിരുത്തി.
പുതുമുഖങ്ങളെയും പൊതുസമ്മതരെയും രംഗത്തിറക്കി കളം പിടിയ്ക്കാനാണ് ബിഡിജെഎസ് ശ്രമം. എ ക്ലാസ്സ് മണ്ഡലങ്ങളിൽ തങ്ങൾക്കും അർഹതയുണ്ടെന്നാണ് ബിഡിജെഎസ് നിലപാട്.
ചെങ്ങന്നൂർ, വട്ടിയൂർകാവ്, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ, കരുനാഗപള്ളി തുടങ്ങിയ മണ്ഡലങ്ങൾ നിർബന്ധമായും ആവശ്യപ്പെടാനും തീരുമാനിച്ചു.
Leave A Comment