75 ആമത് റിപബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
ന്യൂഡൽഹി: 75 ആമത് റിപബ്ലിക്ക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. 75 ആം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യം ഏറെ അഭിമാനത്തിലാണെന്ന് രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ ലക്ഷ്യങ്ങൾ ഓർമിക്കേണ്ട സമയമാണ് ഇത്. ഏറെ പ്രതികൂല സാഹചര്യങ്ങളിലും രാജ്യം മുന്നേറി. പുതിയ ഉയരങ്ങൾ കീഴടക്കാൻ പൗരന്മാരും പ്രയത്നിക്കണമെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു.
രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം ആഷോഷിക്കുന്ന ദിനമാണ് നാളെ. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടക്കുന്നതാണ് നമ്മുടെ ഭരണഘടന. മറ്റുള്ള രാജ്യങ്ങളിലേതിനേക്കൾ എത്രയോ പഴക്കം ചെന്നതാണ് ഇന്ത്യയുടെ ഭരണഘടന, അതിനാലാണ് ജനാധിപത്യത്തിൻ്റെ മാതാവ് എന്ന് നമ്മുടെ രാജ്യം അറിയപ്പെടുന്നത്.
രാജ്യം പുരോഗതിയുടെ വഴിയിലാണ്. നമ്മുടെ മൂല്ല്യങ്ങൾ ഉയർത്തി പിടിക്കേണ്ട സമയമാണ് ഇത്. രാജ്യത്തെ പുരോഗതിയി ലെത്തിക്കാൻ ഓരോ പൗരനും പ്രയത്നിക്കണമെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.
Leave A Comment