ഇന്ന് ക്രിസ്മസ്; തിരുപ്പിറവിയെ ആഘോഷത്തോടെ വരവേറ്റ് ലോകം
കൊച്ചി : സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് പള്ളിയിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഏകീകൃത കുർബാന രീതിയാണ് ആസ്ഥാന പള്ളിയിൽ മാർ ആലഞ്ചേരി പിന്തുടർന്നത്.
കൊവിഡ് കാലത്തിനു ശേഷമെത്തിയ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കാൻ പടക്ക വിപണിയും ഇത്തവണ സജീവമായിരുന്നു. ചെറു പട്ടണങ്ങളിലെല്ലാം നിരവധി പടക്ക കടകളാണ് ഇത്തവണ തുറന്നത്.
Leave A Comment