എം ജി എസ് നാരായണൻ വിടവാങ്ങി
കോഴിക്കോട്: പ്രമുഖ ചരിത്രകാരനും ദേശീയ ചരിത്ര ഗവേഷേണ കൗൺസിൽ ചെയർമാനുമായിരുന്ന ഡോ. എം ജി എസ് നാരായണൻ (മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ 92) അന്തരിച്ചു. നിരവധി ചരിത്രപഠനഗ്രന്ഥങ്ങളുടെ രചയിതാവാണ്. പരേതരായ ഡോ. കെ പി ഗോവിന്ദമേനോന്റെയും നാരായണി അമ്മയുടെയും മകനാണ്. തന്റെ ആദ്യകവിതസാമഹാരമായ ‘മരിച്ചു മമ ബാല്യം’ 92ാം പിറന്നാൾ ദിനമായ ആഗസ്‌ത് 20നായിരുന്നു പ്രകാശിപ്പിച്ചത്.1932 ആഗസ്‌ത് 20ന് പൊന്നാനിയിൽ ജനനം. പരപ്പനങ്ങാടിയിലും പൊന്നാനിയിലും കോഴിക്കോട്ടും തൃശൂരുമായി ആദ്യകാല വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് 1953ൽ ഒന്നാം റാങ്കോടെ എം എ പാസായി. 1954 മുതൽ 64വരെ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ചരിത്രാധ്യപകനായിരുന്നു. പൗരാണിക ലിപികളായ ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തി. ക്ലാസിക്കൽ സംസ്കൃതത്തിലും പൗരാണിക തെക്കേ ഇന്ത്യൻ ലിപികളിലും അവഗാഹം നേടി. കേരളത്തിന്റെ ചരിത്രവിജ്ഞാനത്തിന്റെ ആധികാരിക നിഘണ്ടുവായിരുന്നു ആറുപതിറ്റാണ്ടുകാലം എംജിഎസ് എന്ന ത്രയാക്ഷരി.
Leave A Comment