പ്രധാന വാർത്തകൾ

ഷഹറുഖ് സെയ്ഫി നോയിഡ സ്വദേശി, കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: രാജ്യത്തെ തന്നെ ഞെട്ടിച്ച കോഴിക്കോട് എലത്തൂർ ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളും പ്രതിയെ സംബന്ധിച്ച നിർണായക സൂചനകളും ലഭിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. നോയിഡ സ്വദേശിയായ ഷെഹറുഖ് സെയ്ഫഫിയാണ് കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ പ്രതിയെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്.

ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടി ട്രെയിനിൽ ആക്രമണം നടത്തിയതിന്‍റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave A Comment