ജമ്മു കാഷ്മീരിൽ ഭൂചലനം
ജമ്മു: ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെ 5.15നാണ് സംഭവം.
അഞ്ചുകിലോമീറ്റർ പരിധിയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Leave A Comment