അനിയന്ത്രിത കോഴി വില; വ്യാപാരികൾ സമരത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്ത് അനിയന്ത്രിതമായി കോഴിയിറച്ചി വില വർധിക്കുകയാണെന്നും ഇതിന് പിന്നിൽ അന്യസംസ്ഥാനത്തെ വൻകിട കച്ചവട ലോബിയാണെന്നും ചിക്കൻ വ്യാപര സമിതി. വിലവർധനവിൽ പ്രതിഷേധിച്ച് ജൂൺ 15ന് സംസ്ഥാന വ്യാപകമായി കോഴിക്കടകൾ അടച്ച് സൂചനാ പണിമുടക്ക് നടത്താൻ വ്യാപാരികൾ തീരുമാനിച്ചത്.
ഇന്ന് ഇറച്ചിക്കോഴിക്ക് കിലോ 170 രൂപ വരെയാണ് ചില്ലറ വിപണിയിലെ വില. വില വർധനവ് രൂക്ഷമായതോടെ വ്യാപാരം ഗണ്യമായി കുറഞ്ഞെന്നും വരുമാനം നിലച്ചെന്നും വ്യാപാരികൾ പറയുന്നു.
ചില്ലറി വ്യാപാരികളുടെ ഉപജീവനം ഇല്ലാതാകുന്ന നിലയിലേക്കാണ് കോഴി വില എത്തിയിരിക്കുന്നത്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്താനാണ് അന്യസംസ്ഥാന ലോബി ശ്രമിക്കുന്നത്.
ട്രോളിംഗ് തുടങ്ങി മീൻ ലഭ്യതയും കുറഞ്ഞതോടെ ചിക്കന് ആവശ്യക്കാർ വർധിച്ചതും വില വർധനയ്ക്ക് കാരണമായി. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും അല്ലാത്തപക്ഷം അനിശ്ചിത കാലത്തേക്ക് കടകൾ അടച്ച് സമരം ചെയ്യുമെന്നും ചെറുകിട വ്യാപാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Leave A Comment