പ്രധാന വാർത്തകൾ

മു​ഖ്യ​മ​ന്ത്രി മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ദു​ബാ​യി​ലെ​ത്തി

ദു​ബാ​യ്: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബാ​യി​ൽ എ​ത്തി. ഹ​വാ​ന​യി​ൽ നി​ന്ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ദു​ബാ​യി​ൽ എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഭാ​ര്യ ക​മ​ലാ വി​ജ​യ​നും ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി​യും ഉ​ണ്ട്.

ഇന്ന് ദു​ബാ​യി​ൽ കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ന്‍റെ ഇ​ൻ​ഫി​നി​റ്റി സെ​ന്‍റ​ർ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. 19 ന് ​മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും.

Leave A Comment