പ്രധാന വാർത്തകൾ

കലിതുള്ളി കടലും..! തീരമേഖലയിൽ തീരാദുരിതം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന കടൽക്ഷോഭത്തിൽ വ്യാപക നാശനഷ്ടം. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ ജില്ലകളിലെല്ലാം കടൽ പ്രക്ഷുബ്ധമാണ്.

പലയിടത്തും കടൽഭിത്തിയും റോഡും തകർന്നു. കൂറ്റൻ തിരമാലകളാണ് കടൽ ഭിത്തിയും കടന്ന് കരയിലേക്ക് വരുന്നത്. നൂറിലധികം വീടുകളിൽ വെള്ളവും കയറി. തീരദേശ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

കടൽഭിത്തി നിർമാണത്തിൽ സർക്കാർ കാട്ടിയ അനാസ്ഥയിൽ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് തീരവാസികൾ. കോഴിക്കോട് വടകരയിലും എറണാകുളം കണ്ണമാലിയിലും തീരവാസികൾ പ്രതിഷേധിക്കുകയാണ്.

Leave A Comment