പ്രധാന വാർത്തകൾ

പണം നൽകാൻ വൈകി, ആംബുലൻസ് എടുത്തില്ല, ചികിത്സ വൈകി രോഗി മരിച്ചു: പരാതി

പറവൂർ: പണം മുൻകൂർ നൽകാത്തതിനാൽ ആംബുലൻസ് എടുക്കാൻ തയ്യാറാകാതിരുന്നതോടെ ചികിത്സ വൈകി രോഗി മരിച്ചതായി പരാതി. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് സർവീസ് വൈകിപ്പിച്ചത്. ആംബുലൻസ് ഡ്രൈവർക്കെതിരെ അസ്മയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത് വന്നു. ആംബുലൻസ് ഫീസ് സംഘടിപ്പിച്ച് നൽകി അരമണികൂറോളം വൈകിയാണ് സർവീസ് നടത്തിയത്.

Leave A Comment