ചാണ്ടി ഉമ്മന്‍ മിന്നും വിജയം; ഔദ്യോഗിക കണക്കിൽ ഭൂരിപക്ഷം 37719
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി യുഡിഎഫ്. എട്ടു പഞ്ചായത്തിലെയും വോട്ടുകള്‍ ഏകദേശം എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 37719 വോട്ടിന്റെ ഭൂരിപക്ഷം എന്നാണ് അനൗദ്യോഗിക കണക്ക്.
എതിര് സ്ഥാനാര്‍ഥി ഇടതിന്റെ ജെയ്ക് സി. തോമസ് നേടിയതിനേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വിജയം ഉറപ്പിച്ചു യുഡിഫ് ക്യാമ്പുകൾ ആഘോഷം തുടങ്ങി. പ്രമുഖരെല്ലാം പുതുപ്പള്ളിയിൽ എത്തിയിട്ടുണ്ട്.
വോട്ടെണ്ണല്‍ ആദ്യം തുടങ്ങിയ അയര്‍ക്കുന്നം പഞ്ചാത്ത് മുതല്‍ അവസാനത്തെ വാകത്താനംവരെ ചാണ്ടി വ്യക്തമായി മുന്നില്‍ നിന്നു. അകലക്കുന്നവും, കൂരോപ്പടയും മണര്‍കാട് പഞ്ചായത്തും ചാണ്ടി ഉമ്മന്‍ വലിയ പിന്തുണ നല്കി. പുതുപ്പള്ളിയും വാകത്താനവും വലിയ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കിയത്.
ആദ്യഘട്ടം മുതല്‍ ചാണ്ടി ഉമ്മന്‍ വ്യക്തമായ ലീഡ് ഉയര്‍ത്തിയിരുന്നു. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഒരു ഘട്ടത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡ് പിടിക്കാനായില്ല. ഒരു ബൂത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നില്‍ എത്താന്‍ കഴിഞ്ഞില്ല.
2021ലെ തെരഞ്ഞെടുപ്പില്‍ ജെയ്കിന് പിന്തുണ നല്കിയ പഞ്ചായത്തുകളില്‍ പോലും ഇക്കുറി ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. ജെയ്കിന്റെ വീട് സ്ഥിതി ചെയ്യുന്ന മണര്‍കാട് പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിന് ദയനീയമായ പരാജയമാണ് നേരിട്ടിരിക്കുന്നത്.
അവസാന വട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം
ചാണ്ടി ഉമ്മൻ - 80144 വോട്ട്
ജയ്ക്ക് - 37719
ലിജിൻ ലാൽ - 6558
ഭൂരിപക്ഷം- 37719
Leave A Comment