പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് സ്വദേശി കുമാരനാണ് (77) മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.  സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകളിൽ വർധന. 24 മണിക്കൂറിനുള്ളില്‍ 280 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ കേരളത്തില്‍ 470 കേസുകളും ഈ മാസം ആദ്യ 10 ദിവസത്തിനുള്ളില്‍ 825 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കേസാണ്. നിലവില്‍ കേരളത്തിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,144 ആയി. കൊവിഡ് ബാധിച്ച് ആദ്യവാരം ഒരു മരണം നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Leave A Comment