പ്രധാന വാർത്തകൾ

തേങ്ങ ഇടാനുണ്ടോ ; നാരിയൽ കോൾ സെന്ററിൽ വിളിക്കൂ...

തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർക്കും, സംരംഭകർക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോർഡ് അധികൃതർ അറിയിച്ചു.

ഇതിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 9 4 4 7 1 7 5 9 9 9 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തന സമയം.

Leave A Comment