പ്രധാന വാർത്തകൾ

രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസാഹാരം ഭക്ഷിക്കുന്നവര്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസാഹാരം ഭക്ഷിക്കുന്നവര്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ദേശൂയ സാമ്പിള്‍ സര്‍വേ ഓഫീസ് നടത്തിയ സര്‍വേപ്രകാരമാണ് മാംസാഹാര ഉപഭോഗത്തില്‍ കേരളം ഒന്നാമതെത്തിയത്.

എന്‍എസ്എസ്ഓ പുറത്തിറക്കിയ കുടുംബ ചെലവ് കണക്കെടുപ്പ് പ്രകാരമാണ് കേരളത്തിന്റെ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ആളുകള്‍ മാംസാഹാര ഉപഭോഗത്തില്‍ വളരെ മുന്നിലാണ്. നഗരത്തില്‍ ഉള്ളവര്‍ തങ്ങളുടെ ഭക്ഷണ ചിലവിന്റെ 20% ത്തോളവും ഗ്രാമത്തിലുള്ളവര്‍ 24 ശതമാനത്തോളവും ആണ് മാംസാഹാരത്തിനായി മാറ്റിവെക്കുന്നത്.

ഭക്ഷണ ചിലവിനായി മാറ്റിവെക്കുന്ന ആകെത്തുകയുടെ അഞ്ചിലൊന്നു വരുന്ന ഈ കണക്കുകള്‍ ദേശീയശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. കേരളം കഴിഞ്ഞാല്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത് ആസാമാണ്. ആസാമിനെ സംബന്ധിച്ച് ഗ്രാമങ്ങളില്‍ 20 ശതമാനവും നഗരങ്ങളില്‍ 17 ശതമാനവും ആണ് മാംസാഹാരത്തിനായി ചെലവഴിക്കുന്നത്.

ആസാമിന് പിന്നാലെ ആന്ധ്രപ്രദേശ്, തെലങ്കാന പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും പട്ടികയില്‍ ഉണ്ട്. 2016ലെ സര്‍വ്വേ പ്രകാരം അഞ്ചാംസ്ഥാനത്തായിരുന്ന കേരളം മാംസാഹാര ഉപഭോഗത്തില്‍ വലിയ മുന്നേറ്റമാണ് 7 വര്‍ഷത്തിനുള്ളില്‍ നടത്തിയിരിക്കുന്നത്. സര്‍വ്വേ പ്രകാരം തെലങ്കാനയായിരുന്നു അന്ന് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Leave A Comment