പ്രധാന വാർത്തകൾ

'കുട്ടിയുടെ കുടുക്കയിലെ സമ്പാദ്യം കൊണ്ടാണ് ടിക്കറ്റ് വാങ്ങിയത്'; ബംപർ വിജയി

ശ്രീവരാഹം: ഇത്തവണത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ അനൂപ്.ജോലിക്കായി മല്യേഷയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അനുപിനെ തേടി ഭാഗ്യമെത്തിയത്. കുട്ടിയുടെ കുടുക്കയിലെ സമ്പാദ്യം കൊണ്ടാണ് ടിക്കറ്റ് എടുത്തത്. ഒരു ടിക്കറ്റ് മാത്രമാണ് വാങ്ങിയതെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണത്തെ 25 കോടി രൂപയുടെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം ശ്രീവരാഹം സ്വദേശിക്ക്. ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപര്‍ ഭാഗ്യം. ശനിയാഴ്ച വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയില്‍‍ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയില്‍ നിന്നാണു പഴവങ്ങാടിയില്‍‍ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച്‌ ബാക്കി 15.75 കോടി ലഭിക്കും.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍, ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഓണം ബംപര്‍ നറുക്കെടുത്തത്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ. കോട്ടയം മീനാക്ഷി ഏജന്‍സിയുടെ പാലായിലുള്ള ബ്രാഞ്ചില്‍നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. പാലായില്‍ ലോട്ടറി വില്‍പന നടത്തുന്ന പാപ്പച്ചന്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം.

മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കു ലഭിക്കും. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ ടിക്കറ്റുകള്‍ക്കാണു മൂന്നാം സമ്മാനം. ഇതില്‍ TD 545669 എന്ന ടിക്കറ്റും വിറ്റത് കോട്ടയത്തുനിന്നാണ്. ഭാഗ്യലക്ഷി ലക്കി സെന്‍റ്റില്‍നിന്നാണ് ടിക്കറ്റ് വിറ്റത്.

Leave A Comment