പ്രധാന വാർത്തകൾ

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം ഇലോണ്‍ മസ്കിന് നഷ്ടമായി

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്കിന് നഷ്ടമായി. ലൂയി വിറ്റണ്‍ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്.ഫോര്‍ബ്‌സിന്റെയും ബ്ലൂംബെര്‍ഗിന്റെയും പട്ടിക പ്രകാരം, ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 സെപ്‌റ്റംബര്‍ മുതല്‍ ലോക സമ്പന്നൻ എന്ന പദവി മസ്കിനു സ്വന്തമായിരുന്നു.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രകാരം, ഇലോണ്‍ മസ്‌കിന്റെ മൊത്തം ആസ്തി 164 ബില്യണ്‍ ഡോളറാണ് അതായത് 13.55 ലക്ഷം കോടി രൂപ, പട്ടിക പ്രകാരം അര്‍നോള്‍ട്ടിന്റെ ആസ്തി 171 ബില്യണ്‍ ഡോളറായി. അതായത് 14.12 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഗൗതം അദാനി 125 ബില്യണ്‍ ഡോളര്‍ അഥവാ 10.32 ലക്ഷം കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്.

ചൊവ്വാഴ്ച ടെസ്‌ലയുടെ ഓഹരികള്‍ ഇടിഞ്ഞതാണ് മസ്‌കിന്റെ രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള കാരണം. ന്യൂയോര്‍ക്കില്‍ മാസ്കിന്റെ ഓഹരികള്‍ 6.5 ശതമാനം ഇടിഞ്ഞ് 156.91 ഡോളറിലെത്തി,ഓഹരിയുടെ വിപണി മൂല്യം 500 ബില്യണ്‍ ഡോളറില്‍ താഴെയായി,

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ മസ്‌ക് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇതിനായി അദ്ദേഹം 44 ബില്യണ്‍ ഡോളറാണ് നല്‍കിയത്. മൈക്രോബ്ലോഗിംഗ് ഭീമനായ ട്വിറ്റര്‍ മസ്കിന് കീഴില്‍ പൂര്‍ണ്ണമായ നവീകരണത്തിന് വിധേയമായി, പണമടച്ചുള്ള ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന്‍ സേവനം ഉള്‍പ്പെടെയുള്ള പുതിയ സവിശേഷതകള്‍ മസ്‌ക് അവതരിപ്പിച്ചു.

റോയിറ്റേഴ്‌സ്‌ ചെയ്‌ത ഇന്‍സൈഡര്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, മസ്‌ക് വരുത്തിയ മാറ്റങ്ങളും കാരണം ട്വിറ്റർ ഉപഭോക്താക്കളില്‍ കുറവ് വന്നേക്കാം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് മറ്റേതൊരു രാജ്യത്തേക്കാളും യുഎസില്‍ കൂടുതല്‍ ഉപയോക്താക്കള്‍ നഷ്‌ടപ്പെടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു, പ്രതിമാസ ഉപയോക്താക്കള്‍ 2024 ല്‍ 50.5 ദശലക്ഷമായി, ഇത് 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്.

Leave A Comment