പ്രധാന വാർത്തകൾ

സംസ്ഥാന ബജറ്റ്: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 305 കോടി രൂപയുടെ പദ്ധതികൾ

മാള : കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 2026- 2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ 305 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചതായി വി ആർ സുനിൽകുമാർ എം എൽ എ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

മാള ടൌൺ  പോസ്റ്റ് ഓഫീസ് റോഡ് ഭൂമി ഏറ്റെടുത്തു വീതി കൂട്ടി മാള ടൌൺ ബ്യുട്ടിഫിക്കേഷൻ പൂർത്തീകരണം നടത്തുകയും നിർമ്മാണ പ്രവർത്തന മേഖലയിലേക്ക് പൊതുമരാമത്ത് വകുപ്പ് വഴി കൂടുതൽ തുക വകയിരുത്തുകയും ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത് . മാള ബസ്റ്റാന്റ് പുനർനിർമ്മാണത്തിന് എൽ എസ്  ജി ഡി വഴി 1500 ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട് . 


വിശദ വിവരങ്ങൾ ഇങ്ങനെ 

1. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടനിർമ്മാണം പൂർത്തീകരണം ഫേസ് 3  - പൊതുമരാമത്ത് വകുപ്പ്  -  600 ലക്ഷം 

2. പൊയ്യ പഞ്ചായത്ത് കടാംകുളം നവീകരണം & മാള പഞ്ചായത്ത് കരിക്കാട്ട്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി - ഇറിഗേഷന്‍ വകുപ്പ്  - 500 ലക്ഷം 

3. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കെട്ടുചിറ സംരക്ഷണവും ഉപ്പ് വെള്ളം സ്ലുയിസുകളുടെ നിർമ്മാണം - ഇറിഗേഷന്‍ വകുപ്പ്  - 700 ലക്ഷം 

4. കൊടുങ്ങല്ലൂർ ആനാപ്പുഴ കക്കമാടൻ തുരുത്ത് പുഴയോരം കെട്ടിട സംരക്ഷണം -  ഇറിഗേഷന്‍ വകുപ്പ്  - 1300 ലക്ഷം 

5. പുത്തൻച്ചിറ പഞ്ചായത്ത് ഓഡിറ്റോറിയം പൂർത്തീകരണം ഫേസ് 2 -  LSGD - 250 ലക്ഷം 

6. അന്നമനട പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം - പൊതുമരാമത്ത് വകുപ്പ് - 250 ലക്ഷം 

7. കൂഴുർ പഞ്ചായത്ത് കുണ്ടുർ ബോട്ട് ജെട്ടി - ചെമ്പോത്തുരുത്ത് - പായം തുരുത്ത് - കൊച്ചുകടവ് ടൂറിസം പദ്ധതി - ടൂറിസം വകുപ്പ്  - 600 ലക്ഷം 

8. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചാപ്പാറ സയൻസ് പാർക്ക് പൂർത്തീകരണം ഫേസ് 2 - പൊതുമരാമത്ത് വകുപ്പ് - 1000 ലക്ഷം 

9. മാള പഞ്ചായത്ത് അഷ്ടമിച്ചിറ ടൌൺ  ബ്യുട്ടിഫിക്കേഷൻ - പൊതുമരാമത്ത് വകുപ്പ് - 200 ലക്ഷം 

10. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതി - ജലവിഭവം - 7500 ലക്ഷം

11. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഡിറ്റോറിയം പൂർത്തീകരണം ഫേസ് 2  - പൊതുമരാമത്ത് - 300 ലക്ഷം 

12. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ഒട്ടീസം സെന്റർ നിർമ്മാണം - പൊതുമരാമത്ത് വകുപ്പ് - 200 ലക്ഷം 

13. അന്നമനട പാലിപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് - ഇറിഗേഷന്‍ വകുപ്പ് - 6000 ലക്ഷം 

14. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക നിലയം - പൊതുമരാമത്ത് വകുപ്പ് - 500 ലക്ഷം 

15. കൂഴുർ കുടുംബരോഗ്യ കേന്ദ്രം ചുറ്റുമതിൽ നിർമ്മാണം - പൊതുമരാമത്ത് വകുപ്പ് - 200 ലക്ഷം 

16. (a) മാള ചുങ്കം കൊമ്പത്തുകടവ് റോഡ് 4 km

      (b) പൊയ്യ മണലിക്കാട് പൊയ്യക്കടവ് റോഡ് 2.6km

      (c) അഷ്ടമിച്ചിറ മാരേക്കാട് കുന്നത്തേരി റോഡ് 3.8 km

      (d) കൊടുങ്ങല്ലൂർ ഹോസ്പിറ്റൽ റോഡ് 1.65 km

      (e) അരീപ്പാലം വള്ളിവട്ടം റോഡ് 3 km

       (f) പുല്ലുറ്റ് പുത്തൻച്ചിറ റോഡ് 1.3 km

       (g) തുമ്പുർ തൊമ്മാന പുത്തൻച്ചിറ റോഡ് Ch6/350 to Ch 7/939.

       (h) കാവനാട് റോഡ് 2.1 km

        (i) എരയാംകുടി റോഡ് 3.150km

        (j) വാളൂർ കൊരട്ടി റോഡ് 4.5 km

       (k) കൂഴുർ കുണ്ടുർ റോഡ് Ch 1/400 to Ch 3/800

        (l) കൂഴുർചിറ നടവരമ്പ് റോഡ് 2.8km

      (m) ഇന്ദിരഗാന്ധി റോഡ് 2.78km

      (n) അമ്പഴക്കാട് കോട്ടവാതിൽ വടമ കോട്ടമുറി റോഡ് 4.5 km - പൊതുമരാമത്ത് വകുപ്പ്  - 5500 ലക്ഷം 

17. മാള ഗ്രാമപഞ്ചായത്ത് ബസ്സ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് സമൂച്ഛയം നിർമ്മാണം  - LSGD - 1500 ലക്ഷം 

18. പൊയ്യ അഡാക് ഫിഷ് ഫാമിൽ എക്കോ  ടൂറിസം പദ്ധതി - ടൂറിസം വകുപ്പ്  - 1500 ലക്ഷം 

19. മാള ടൌൺ  പോസ്റ്റ് ഓഫീസ് റോഡ് ഭൂമി ഏറ്റെടുത്തു വീതി കൂട്ടി മാള ടൌൺ ബ്യുട്ടിഫിക്കേഷൻ പൂർത്തീകരണം - പൊതുമരാമത്ത് വകുപ്പ് - 1600 ലക്ഷം 

20. പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് വെള്ളൂർ നെടുങ്ങാണത്തുകുന്നു കരുപടന്ന റോഡ്, പാറമേൽതൃക്കോവിൽ കൊമ്പത്തുകടവ് റോഡ്, വിജയവീഥി റോഡ്, പൊയ്യ പഞ്ചായത്ത് സെന്റ് ജോസഫ് പ്ലാക്കത്തറ നടുമുറ്റം റോഡ്, അന്നമനട പഞ്ചായത്ത്പൊഴേലിപ്പറമ്പ് റോഡ് - LSGD - 300 ലക്ഷം.



Leave A Comment