അരിക്കൊമ്പന് റേഷന്‍ കട ആക്രമിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. മേഘമലയില്‍ നിന്നും ഒമ്പത് കിലോ മീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ക്കാന്‍ ശ്രമിച്ചു. വെളുപ്പിനെ രണ്ടുമണിയോടെയാണ് സംഭവം.
കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുക്കാന്‍ കഴിഞ്ഞില്ല. അക്രമത്തിനുശേഷം അരിക്കൊമ്പന് അതിര്ത്തിവനമേഖലയിലേക്ക് തിരികെ പോയതായി നാട്ടുകാര്‍ പറഞ്ഞു. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
Leave A Comment