ബിപർജോയ് തീരത്തേക്ക് അടുക്കുന്നു; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
മുംബൈ: തീവ്രതയേറിയ ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതിയും മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നും അറിയിപ്പുണ്ട്.
ബിപർജോയ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് കര തൊടും. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക. അതേസമയം, ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ചു. വൈകുന്നേരം മൂന്നിനാണ് യോഗം.
Leave A Comment