സിനിമ

നടൻ അര്‍ജുന്‍ ​ഗോപാല്‍ വിവാഹിതനായി, വധു മാധവി

നടി അനന്യയുടെ സഹോദരനും നടനുമായ അര്‍ജുന്‍ ​ഗോപാല്‍ വിവാഹിതനായി. മാധവി ബാല​ഗോപാല്‍ ആണ് വധു.ഇന്നലെ ​ഗുരുവായൂര്‍ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കൊച്ചിയില്‍ വച്ച്‌ സല്‍ക്കാരവും നടത്തി. ഇന്നലെ ​ഗുരുവായൂര്‍ നിരവധി വിവാഹ​ങ്ങളാണ് നടന്നത്. മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു ഗുരുവായൂര്‍ വച്ച്‌ വിവാഹം നടത്തണമെന്നത്. അതുകൊണ്ടാണ് ഇത്രയും തിരക്കുകള്‍ക്കിടയിലും ഇവിടെ വച്ച്‌ വിവാഹം നടത്തിയതെന്നും അര്‍ജുന്‍ പറഞ്ഞു. സിംപിള്‍ ലുക്കിലാണ് അനന്യ സഹോദരന്റെ വിവാഹത്തിന് എത്തിയത്. സെറ്റു സാരിയില്‍ അതിസുന്ദരിയായിരുന്നു താരം.

ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോ സിനിമയിലൂടെ ശ്രദ്ധേയനാണ് അര്‍ജുന്‍. ജിന്റോ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരിപ്പിച്ചത്. സാറാസ്, വൂള്‍ഫ്, ഒരു റൊണാള്‍ഡോ ചിത്രം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍. ​ഗായകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ് അര്‍ജുന്‍.

Leave A Comment