സിനിമ

സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി, വധു സംഗീതജ്ഞ പൂര്‍ണിമ കണ്ണന്‍

ചെന്നൈ:  സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. സംഗീതജ്ഞയായ പൂര്‍ണിമ കണ്ണനാണ് വധു.ദൂരദര്‍ശനിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ഹേമലതയുടേയും ജി.ആര്‍. കണ്ണന്റേയും മകളാണ് പൂര്‍ണിമ. നേരത്തെ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.  ഡിസംബര്‍ 31 ന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.

ഗപ്പി എന്ന സിനിമയിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്രസംഗീതസംവിധായകനായത്. അമ്പിളി, നായാട്ട്, തല്ലുമാല, സുലൈഖ മന്‍സില്‍, പ്രേമലു, ഫാമിലി തുടങ്ങി ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തമായൊരിടം നേടിയ സംഗീതസംവിധായകനാണ് വിഷ്ണു വിജയ്.

Leave A Comment