സിനിമ

മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് വിനയന്‍

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ശബ്ദം നല്‍കുന്നത് മോഹന്‍ലാലാണ്. കാലഘട്ടത്തെ കുറിച്ചുള്ള വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയുമാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇതേക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്‌റ്‌റിലൂടെ ഇരുനടന്മാര്‍ക്കും നന്ദി അറിയിക്കുകയാണ് സംവിധായകന്‍ വിനയന്‍. ഇരുവരുടെയും സ്‌നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദിയെന്ന് വിനയന്‍ പറഞ്ഞു.

യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകസമക്ഷം എത്തിക്കുന്നതെന്ന് വിനയന്‍ കുറിപ്പില്‍ പറഞ്ഞു. ഒരു മാസ്സ് എന്റര്‍ടെയിനര്‍ ആയി ഈ ചരിത്രസിനിമയെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Leave A Comment