സിനിമ

അവതാറിന് വിലക്കില്ല; ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

കൊച്ചി : ജയിംസ് കാമറൂണിന്റെ അവതാര്‍ 2 സിനിമയ്ക്ക് വിലക്കില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍.ഫെഡറേഷന് കീഴിലുള്ള തീയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക് അറിയിച്ചതിന് പിന്നാലെയാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം. 
വിതരണക്കാര്‍ കൂടുതല്‍ തുക ചോദിച്ചതിനെ തുടര്‍ന്നാണ് സിനിമ വിലക്കാന്‍ കാരണം. ചിത്രം റിലീസ് ചെയ്യുന്ന ആദ്യ വാരം തിയറ്റര്‍ വിഹിതത്തിന്റെ അറുപത് ശതമാനം വേണമെന്നാണ് വിതരണക്കാരുടെ ആവശ്യം. അതേസമയം 55 ശതമാനത്തിനു മുകളില്‍ വിഹിതം നല്‍കാനാകില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. 

ഡിസംബര്‍ 16നാണ് ചിത്രം റിലീസിനെത്തുന്നത്. ഡിസ്‌നിയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീയേറ്ററില്‍ എത്തിയിരുന്നു. ചിത്രത്തില്‍ സാം വര്‍തിങ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. വര്‍ഷങ്ങളോളം അഭിനേതാക്കളെ പരിശീലിപ്പിച്ചും സാങ്കേതിക ഗവേഷണം നടത്തിയതിനും ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാര്‍ 2ന്റെ ചിത്രീകരണം.

Leave A Comment