സിനിമ

പ്രമുഖ മലയാള താരവുമായി പ്രണയത്തിൽ, നിത്യ മേനോൻ വിവാഹിതയാവുന്നു

തെന്നിന്ത്യൻ താരം നിത്യ മേനോൻ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉള്‍പ്പടെ വിവിധ ഭാഷകളിലായി നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.വിജയ് സേതുപതി നായകനായി എത്തുന്ന മലയാളം ചിത്രം 19(എ) ആണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോള്‍ വൈറലാവുന്നത് നിത്യ മേനോന്റെ വിവാഹ വാര്‍ത്തയാണ്.

മലയാളത്തിലെ പ്രമുഖ താരവുമായി നിത്യ പ്രണയത്തിലാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യ ടുഡെയാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കൗമാരകാലം മുതല്‍ ഇരുവരും കൂട്ടുകാരായിരുന്നെന്നും ബന്ധം പ്രണയമായി മാറുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രണയജോഡികള്‍ വീട്ടുകാരുടെ സമ്മതം വാങ്ങിയെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാൽ വിവാഹത്തെ സംബന്ധിച്ച് നിത്യ മേനോന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Leave A Comment