സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണം ഇന്ന്
തിരുവനന്തപുരം: 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സമർപ്പണം വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുരസ്കാര വിതരണത്തിന് ശേഷം കലാസന്ധ്യയും നടക്കും.
മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട ബിജു മേനോൻ(ആർക്കറിയാം), ജോജു ജോർജ്(മധൂരം, ഫ്രീഡം ഫൈറ്റ്), മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രേവതി(ഭൂതകാലം), മികച്ച സംവിധായകൻ ദിലീഷ് പോത്തൻ(ജോജി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
മത്സരവിഭാഗത്തിലെ 142 ചിത്രങ്ങളിൽ നിന്നുമാണ് സംവിധായകൻ സയീദ് അഖ്തർ മിർസ അധ്യക്ഷനായ സമിതി 39 വിഭാഗങ്ങളിലിലെ വിജയികളെ കണ്ടെത്തിയത്. മെയ് 27-ന് പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്കാരങ്ങളുടെ സമർപ്പണം സംസ്ഥാനത്തെ കനത്ത മഴ മൂലം ഒരുവട്ടം മാറ്റിവച്ചിരുന്നു.
Leave A Comment