സിനിമ

തൂമ്പയെടുത്ത് പറമ്പിലേക്കിറങ്ങി പദ്മപ്രിയ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

തിരക്കുകള്‍ക്കിടയിലും പറമ്പില്‍ തൂമ്പയുമായി ഇറങ്ങി കൃഷി ചെയ്യുന്ന നടി പദ്മപ്രിയയുടെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അഭിനയിക്കാന്‍ മാത്രമല്ല തൂമ്പയെടുത്ത് കൃഷി ചെയ്യാനും തനിക്ക് അറിയാമെന്ന് തെളിയിക്കുന്ന വിഡിയോയാണ് പദ്മപ്രിയ പങ്കുവച്ചിരിക്കുന്നത്.

മുടി നിറയെ എണ്ണവച്ച് മുടി മുകളില്‍ മുറുകെ കെട്ടിവച്ച് മുണ്ടും ഷര്‍ട്ടും അണിഞ്ഞ് തൂമ്പയുമെടുത്താണ് താരം കൃഷിക്കായി പറമ്പിലിറങ്ങിയത്. വീടിന് പുറക് വശത്ത് ഒരു തോട്ടം ഒരുക്കുകയായിരുന്നു ലക്ഷ്യം. കൃഷി വളരെ നല്ലൊരു വ്യായാമവുമാണെന്ന് പദ്മപ്രിയ പറയുന്നു.

വിഡിയോയ്ക്ക് താഴെ പദ്മപ്രിയയുടെ സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ റിമ കല്ലിങ്കല്‍, ദിവ്യ ഗോപിനാഥ് മുതലായവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു തെക്കന്‍ തല്ലുകേസ് എന്ന ചിത്രത്തിലൂടെയാണ് പദ്മപ്രിയ തിരിച്ചെത്തിയത്.

Leave A Comment