സിനിമ

കലാസംവിധായകന്‍ കിത്തോ അന്തരിച്ചു

കൊച്ചി:കലാസംവിധായകന്‍ കിത്തോ(82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുപ്പതിലേറെ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പരസ്യകലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സിനിമ നിര്‍മിക്കുകയും സിനിമയ്ക്കു കഥയെഴുതുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടു ദിവസമായി ആരോഗ്യനില മോശമായി തുടരുകയായിരുന്നു.

കലാ സംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന കിത്തോ ഒരു ഘട്ടത്തില്‍ തിരക്കേറിയ ചലച്ചിത്ര പ്രവര്‍ത്തകനായിരുന്നു. ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിര്‍മാതാവാണ്. പിന്നീട് സിനിമാ മേഖലയില്‍ നിന്ന് അകന്ന കിത്തോ ആത്മീയ ജീവിതത്തിലേയ്ക്കു തിരിഞ്ഞു.

സംസ്‌കാരം പിന്നീട്.

Leave A Comment