ബംഗാളി നടി സോനാലി ചക്രവർത്തി അന്തരിച്ചു
കോൽക്കത്ത: ബംഗാളി ടെലിവിഷൻ സീരിയലുകളിലെ നിറസാന്നിധ്യമായിരുന്ന നടി സോനാലി ചക്രവർത്തി(59) അന്തരിച്ചു. അനാരോഗ്യത്തെത്തുടർന്ന് കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദാദർ കീർത്തി (1980), ഹർ ജീത് (2002), ചോഖർ ബാലി (2003), ബന്ധൻ (2004) തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു. ഗാട്ചോര എന്ന മെഗാസീരിയലിലാണ് സോനാലി അവസാനമായി അഭിനയിച്ചത്.
സോനാലിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Leave A Comment