നടി ദല്‍ജീത് കൗര്‍ അന്തരിച്ചു
നടി ദല്‍ജീത് കൗര്‍ (69) അന്തരിച്ചു. നിരവധി പഞ്ചാബി ചിത്രങ്ങളില്‍ പ്രധാന വേഷത്തില്‍ എത്തിയ കൗര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.ഒരു വര്‍ഷത്തിലേറെയായി കോമയിലായിരിക്കെ സുധാറിലെ ബന്ധുവീട്ടില്‍ വച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ദല്‍ജീത് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്.
1976 ല്‍ പുറത്തിറങ്ങിയ ‘ദാസ്’ ആയിരുന്നു ആദ്യ ചിത്രം. പട് ജട്ടന്‍ ദേ (1983), മാംല ഗര്‍ബര്‍ ഹേ (1983), കി ബാനു ദുനിയ ദാ (1986), പട്ടോല (1988), സൈദ ജോഗന്‍ (1979) എന്നിവയാണ് മറ്റുചിത്രങ്ങള്‍.
Leave A Comment