ഭരണ വിരുദ്ധ വികാരമില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്ന് സിപിഎം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. രാഷ്ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം പിടിച്ചു.
സർക്കാരിനോടുള്ള എതിർപ്പല്ല. മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നും പാർട്ടി വിലയിരുത്തി. ശബരിമല സ്വർണക്കൊള്ള തിരിച്ചടി ആയിട്ടുണ്ട്. അതിനെ മറികടക്കണം.
തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും വിമർശനം ഉയർന്നു.
Leave A Comment