ജനഹിതം

ജനഹിതം നാ​ളെയറിയാം; വി​ജ​യ ​പ്ര​തീ​ക്ഷയിൽ മു​ന്ന​ണി നേ​താ​ക്ക​ള്‍

മാള: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍ക്കേ വി​ജ​യ​പ്ര​തീ​ക്ഷ​ക​ളു​മാ​യി മു​ന്ന​ണി നേ​താ​ക്ക​ള്‍. ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ വി​ജ​യം പ്ര​തീ​ക്ഷി​ച്ച് മു​ന്ന​ണി നേ​താ​ക്ക​ള്‍ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മാ​യി മ​ണി​ക്കൂ​റു​ക​ള്‍ ത​ള്ളി നീ​ക്കു​ക​യാ​ണ്. കൂ​ട്ടി​ക്കി​ഴി​ച്ചി​ലു​ക​ള്‍ക്ക​വ​സാ​നം എ​ല്ലാ​വ​രും എ​ത്തു​ന്ന​ത് ഒ​രേ നി​ഗ​മ​ന​ത്തി​ല്‍. ഞ​ങ്ങ​ള്‍ ജ​യി​ച്ചി​രി​ക്കും. ഇ​തു കേ​ട്ട് വി​സ്മ​യി​ക്കു​ന്ന​വ​രും ചി​രി​ക്കു​ന്ന​വ​രു​മു​ണ്ട്. 

വ​ലി​യ വി​വാ​ദ​ങ്ങ​ളും കോ​ലാ​ഹ​ല​ങ്ങ​ളു​മി​ല്ലാ​തെ ക​ട​ന്നു​പോ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ധി പൂ​ര്‍ണ​മാ​യും നാ​ളെ ഉ​ച്ച​യോ​ടെ അ​റി​യാ​നാ​കും. ആ​ദ്യ റൗ​ണ്ടു​ക​ളു​ടെ ഫ​ലം ആ​ദ്യ അ​ര​മ​ണി​ക്കൂ​റി​ല്‍ത്ത​ന്നെ അ​റി​യാം. ജില്ലയിൽ ആകെ 7208 സ്ഥാനാർഥികളാണു മത്സരിച്ചത്. നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ശരാശരി എഴുപതു ശതമാനത്തിനു മുകളിൽ പോളിംഗ് നടന്നു. ഗുരുവായൂർ നഗരസഭ 69.24 ശതമാനവുമായി കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ കൊടുങ്ങല്ലൂർ നഗരസഭ 77.41 ശതമാനവുമായി മുന്നിലെത്തി.

തൃശൂർ കോർപറേഷനിൽ 62.45 ശതമാനവും ജില്ലാ പഞ്ചായത്തിൽ 73.68 ശതമാനവും പോളിംഗ് നടന്നു. 2020ൽ ജില്ലാ പഞ്ചായത്തിൽ 75.07 ശതമാനവും കോർപറേഷനിൽ 63.79 ശതമാനവുമായിരുന്നു പോളിംഗ്. പോളിംഗ് ശതമാനവിവരങ്ങൾ അന്തിമമല്ലെന്നും നേരിയ വ്യത്യാസത്തിനു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

വോട്ടിംഗ് ശതമാനം. ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം

തൃശൂർ കോർപറേഷൻ- 62.45 (63.79)
ജില്ലാ പഞ്ചായത്ത് - 73.68 (76.34)

നഗരസഭ
ചാലക്കുടി- 71.18 (77.26)
ഇരിങ്ങാലക്കുട- 71.69 (74.02)
കൊടുങ്ങല്ലൂർ- 77.41 (79)
ചാവക്കാട്- 73.29 (76.21)
ഗുരുവായൂർ- 69.24 (72.9)
കുന്നംകുളം- 73.58 (76.79),
വടക്കാഞ്ചേരി- 74.07 (79.32)

ബ്ലോക്ക് പഞ്ചായത്തുകൾ
മതിലകം- 74.37 (76.75)
അന്തിക്കാട്- 72.87 (74.93)
ചേർപ്പ്- 75.81 (76.89)
കൊടകര- 77.19 (79.17)
ചാവക്കാട്- 69.25 (72.35)
വെള്ളാങ്കല്ലൂർ- 73.09 (76.34)
മാള- 71.89 (75)
ചാലക്കുടി- 72.39 (76.3)
ഇരിങ്ങാലക്കുട- 73.3 (77.01)
ചൊവ്വന്നൂർ- 72.93 (75.41)
വടക്കാഞ്ചേരി- 76.26 (79.07)
പഴയന്നൂർ- 76.03 (78.73)
ഒല്ലൂക്കര- 75.34 (78.9)
പുഴക്കൽ- 74.38 (76.44)
മുല്ലശേരി- 70.01 (71.74)
തളിക്കുളം- 70.58 (72.06)

തൃശൂരിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 72.9 ശതമാനമായിരുന്നു പോളിംഗ്. അതിനുമുന്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ 80.4 ശതമാനവും രേഖപ്പെടുത്തി.

Leave A Comment