MAGAZINE

പി.നരേന്ദ്രനാഥ് പുരസ്കാരംമുരളീധരൻ ആനാപ്പുഴക്ക്

കൊടുങ്ങല്ലൂര്‍: ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ നൽകിയവർക്ക്ബാലസാഹിത്യ സമിതി ഏർപ്പെടുത്തിയ പി.നരേന്ദ്രനാഥ് പുരസ്കാരത്തിന്പ്രശസ്ത ബാലസാഹിത്യകാരനായ മുരളീധരൻ ആ നാപ്പുഴ അർഹനായി.10000 രൂപയും പ്രശംസാ പത്രവും മൊമെന്റോയും ആണ് അവാർഡിൻറെ ഉള്ളടക്കം.

സിപ്പി പള്ളിപ്പുറം, ബക്കർ മേത്തല , കെ.വി.അനന്തൻ എന്നിവരടങ്ങിയ സമിതിയാണ്അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 2025 മെയ് അവസാനവാരത്തിൽ പാലിയം തുരുത്ത് വിദ്യാർത്ഥിദായിനീ സഭാഹാളിൽ വെച്ച്നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്കാര സമർപ്പണം നടത്തുന്നതാണെന്ന് ട്രഷറർഅജിത് കുമാർ ഗോതുരുത്ത് അറിയിച്ചു.

നാടൻ ക്രിക്കറ്റ്, അക്ഷരത്തെറ്റ്, 108കുട്ടിക്കവിതകൾ തുടങ്ങി 25 ൽ പരം പുസ്തകങ്ങളുടെ രചയിതാവാണ് മുരളീധരൻ ആനാപ്പുഴ. ബാലസാഹിത്യത്തിന്റെ പ്രചരണത്തിനും ബാലസാഹിത്യത്തെ മറ്റു സാഹിത്യ ശാഖകളെ പോലെ സർക്കാരും അക്കാദമികളും പരിഗണിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ടുംനടത്തിയ 1500ൽ പരംപ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മുരളീധരൻ ആനാപ്പുഴ.

കവിതക്കുള്ള പുല്ലാർക്കാട്ട് ബാബു സ്മാരക പുരസ്കാരം ഉൾപ്പെടെഇരുപതോളം സാഹിത്യ പുരസ്കാരങ്ങളും  അധ്യാപകർക്കുള്ള ഗുരുശ്രേഷ്ഠ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

Leave A Comment