MAGAZINE

ജാതിക്കുമ്മി കവിത പുരസ്കാരം എ. അനഘയ്ക്ക്

കൊടുങ്ങല്ലൂര്‍: ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല 25 വയസ്സിന് താഴെയുള്ളസ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ജാതി കുമ്മി കവിത പുരസ്കാരം എ അനഘയുടെ "മറവിയുടെ അച്ച് കുത്തിയ ചെറു മീനുകളുടെ ഭാഷ "എന്ന കവിതയ്ക്ക് ലഭിച്ചു.
 
കാലിക്കറ്റ് യൂണിവേഴ്സിറ്റി വലപ്പാട് സെന്ററിൽ ബി എഡിന് പഠിക്കുന്ന അനഘ മലപ്പുറം തൃപ്പങ്ങോട് സ്വദേശികളായ പ്രകാശൻ പ്രസന്ന ദമ്പതികളുടെ മകളാണ്.

 5001രൂപയും ഫലകവും ഫല വൃക്ഷ തൈയും അടങ്ങുന്നതാണ് ജാതിക്കുമ്മി കവിത പുരസ്കാരം.

 പ്രൊഫസർ വി കെ സുബൈദ ചെയർപേഴ്സണും സെബാസ്റ്റ്യൻ, ബക്കർ മേത്തല എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

 മെയ് 24ന് പണ്ഡിറ്റ് കറുപ്പിന്റെ 140 മത് ജയന്തി ദിനത്തിന് അനാപുഴയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്കാരം സമർപ്പിക്കും.

Leave A Comment