ദീപ്തി തുമ്പരശേരി എഴുതിയ കവിത : കാലരഥചക്രം
കാലരഥചക്രം
ആരേയും കാത്തു നിൽക്കാതെ
കാലമാം രഥചക്രം പായുകയായ്
രാവും പകലുമായങ്ങനെ.
ഇന്നു വേണ്ട,
നാളേയാകാം
എന്നു മാറ്റിവയ്ക്കുമോരോ
കാര്യവും
പിന്നീടൊരിക്കലും
സാധ്യമാകാതെ പോകുന്നു പാരിൽ.
ഇന്നുമടിയാതെ നിൻ
കർമ്മങ്ങൾ ചെയ്തീടുകിൽ
കാലചക്രത്തിനൊപ്പം
നീയും ചരിക്കുമെന്നോർക്കുക.
അല്ലാതെ നീ,
നൽസമയവും
ആരാഞ്ഞിരുന്നാലോ,
അറിയാതൊരുനാൾ പോകാൻ
കാലം വന്നു കൂടുമെന്നറിയൂ മർത്യാ..!
ദീപ്തി തുമ്പരശ്ശേരി
കുഴൂർ തുമ്പരശ്ശേരി സ്വദേശിനി.
ദീപ്തി തുമ്പരശ്ശേരി എന്ന തൂലിക നാമത്തിൽ കവിതയെഴുതുന്നു. മലയാളം അദ്ധ്യാപികയാണ്.
Leave A Comment